ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കോഴിക്കോട് ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരായ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

എന്നാല്‍ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ ഒരാഴ്ച പങ്കെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉള്‍പ്പെടെ നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലെ ബസ് ഡ്രൈവറാണ് അപകടകരമായ രീതിയില്‍ ബസ്സ് ഓടിച്ചത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് ആര്‍ ടി ഒ താജു എ ബക്കര്‍ ആണ് നടപടി എടുത്തത്. ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളമാണ് ഡ്രൈവര്‍ സുമേഷ് മൊബൈല്‍ ഫോണില്‍ സംസാരിച്ചത്.

7 കിലോമീറ്ററിനിടയില്‍ എട്ട് തവണയാണ് ഡ്രൈവര്‍ ഫോണ്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ട്രാഫിക് പൊലീസ് നേരത്തെയും പിടികൂടിയിരുന്നു. ഗുരുതര നിയമലംഘനത്തിന് രണ്ടായിരം രൂപ പിഴയും ഈടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News