ആദ്യ പോസ്റ്റര്‍ റെഡി; തമിഴകം കീഴടക്കുമോ ജിയോ ബേബി?

ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം  ‘കാതല്‍ എന്‍പത് പൊതുവുടമൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴ് താരം   ജ്യോതികയും മലയാളത്തിന്റെ യുവ താരം ടോവിനോയും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതല്‍ എന്‍പത് പൊതുവുടമൈ.

ലെന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും മറ്റ്  പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്, റിലീസിന് ഒരുങ്ങുന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം നിത്ത്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിത്യ അത്പുതരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ രാജേന്ദ്രനാണ് ഛായാഗ്രഹണം. ശ്രീ ശരവണനാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നോബിന്‍ കുര്യന്‍, ആര്‍ കണ്ണന്‍- എഡിറ്റിങ്, ഡാനി ചാള്‍സ്- സൗ ണ്ട് ഡിസൈന്‍ രാജേഷ്, വാര്‍ത്ത പ്രചാരണം-റോജിന്‍ കെ റോയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News