ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആര്‍.എസ്.എസ് അജണ്ടയുമായി അമിത് ഷായും രംഗത്ത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ട് വെച്ചത്. പഞ്ചായത്ത് മുതല്‍ ലോകസഭ വരെ ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് വിപ്ലവകരമായ ആശയമാണ്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട അമിത് ഷാ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി നടത്തുന്ന വ്യത്യസ്തമായ തെരഞ്ഞെടുപ്പുകള്‍ ഒരു ജനാധിപത്യ രാജ്യത്തിന് ബാധ്യതയാണ്  എന്ന് ജനം തിരിച്ചറിയുന്നുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇതില്‍ ചര്‍ച്ചകളും നടന്ന് നടന്നു കഴിഞ്ഞു. രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം ഈ ആശയത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നേരത്തെ 2020 നവംബറില്‍ നടന്ന എണ്‍പതാം ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ട മുന്നോട്ടുവച്ചിരുന്നു. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയവും മോദി നേരത്തെ മുന്നോട്ട് വെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News