യുപിയില്‍ അമ്മയെയും മകളെയും പൊലീസ് ചുട്ടുകൊന്നുവെന്ന് ആരോപണം

വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ ദെഹാത്ത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. 45 വയസുള്ള സ്ത്രീയും 20കാരിയായ മകളുമാണ് മരിച്ചത്. അമ്മയും മകളും അകത്തുണ്ടായിരുന്നപ്പോള്‍ പൊലീസുകാര്‍ വീട് കത്തിച്ചതാണെന്നും ആരോപണമുണ്ട്.

സ്വയം തീ കൊളുത്തിയാണ് അമ്മയും മകളും  മരിച്ചതെന്നാണ് ലോക്കല്‍ പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പ്രദേശത്തുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 13 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ബുള്‍ഡോസര്‍ ഡ്രൈവര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മറൗളി ഗ്രാമത്തില്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിനായായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. ഒരു നോട്ടീസ് പോലുമില്ലാതെയാണ് രാവിലെ ഉദ്യോഗസ്ഥര്‍ എത്തി ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

അവര്‍ വന്ന് നേരെ വീടിന് തീകൊളുത്തുകയായിരുന്നെന്നും ഞങ്ങള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ഗ്രാമവാസിയും മരിച്ച യുവതിയുടെ മകനുമായ ശിവം ദിക്ഷിത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News