ലോകസമ്പന്നരുടെ പട്ടികയില്‍ കൂപ്പുകുത്തി അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്  പുറത്ത് വന്നതിന് ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറാതെ  അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.  ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്നപ്പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് അദാനി.

ബ്ലൂംബര്‍ഗിന്റെ പുതിയ കണക്കനുസരിച്ച് അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറായി ചുരുങ്ങി. ഫോര്‍ബ്സ് റിയല്‍ ടൈം ബില്യണെയര്‍ സൂചിക പ്രകാരം അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറും. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോട്ട് പുറത്ത് വന്നതിന് പിന്നാലെ  അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍നിന്ന് 120 ബില്യണ്‍ ഡോളറിലേറെയാണ് ഇടിവുണ്ടായത്. ഓഹരി മൂല്യത്തില്‍ കൃത്രിമം കാട്ടിയാണ് അദാനി ഗ്രൂപ്പ് ഓഹരി കമ്പോളത്തില്‍ ലാഭം കൊയ്തത് എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാനവെളിപ്പെടുത്തല്‍.

റിപ്പോര്‍ട്ട് പുറത്തുവന്ന ജനുവരി 24ന് 19.2 ലക്ഷം കോടിയായിരുന്നു അദാനി ഗ്രൂപ്പിന്റെ ആകെ ഓഹരി മൂല്യം. ഒമ്പത് ലക്ഷം കോടി രൂപയില്‍ താഴെയാണ് നിലവില്‍ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് അദാനി കമ്പനികളുടെ ആകെ മൂല്യം. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം  ഇതുവരെ പത്തു ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നഷ്ടമുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളുടെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികളുടെ മൊത്തം കടബാധ്യതയായ രണ്ട് ലക്ഷം കോടി രൂപയുടെ 40ശതമാനം രാജ്യത്തെ ബാങ്കുകളില്‍ നിന്നാണ് എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News