വിജയത്തെ വെല്ലുന്ന സമനിലയുമായി കേരളം

സന്തോഷ് ട്രോഫി ഫൈനല്‍റൗണ്ട് മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളത്തിന് ആവേശ സമനില. വന്‍തോല്‍വിയുടെ വക്കത്ത് നിന്നായിരുന്നു കേരളം മഹാരാഷ്ട്രയോട് 4-4ന്റെ വിജയതുല്യമായ സമനില നേടിയത്. ഒരുഘട്ടത്തില്‍ 4-1ന് പിന്നിലായിരുന്നു കേരളം. മഹാരാഷ്ട്രയോട് സമനില നേടിയതോടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താനും കേരളത്തിനായി.

മഹാരാഷ്ട്രക്കുവേണ്ടി സൂഫിയാന്‍ ഷെയ്ഖ് രണ്ട് ഗോളുകളും ഹിമാന്‍ഷു പാട്ടീല്‍, സുമിത് ഭണ്ഡാരി എന്നിവര്‍ ഒരോ ഗോളുകളും നേടി. വിശാഖ് മോഹനന്‍, നിജോ ഗില്‍ബര്‍ട്ട്, വി. അര്‍ജുന്‍, ജോണ്‍ പോള്‍ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ കര്‍ണ്ണാടകയോട് പിണഞ്ഞ അപ്രതീക്ഷിത തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്. മഹാരാഷ്ട്രയോട് പരാജയപ്പെട്ടിരുന്നെങ്കില്‍ കേരളം ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താകുമായിരുന്നു. ഈ വിജയത്തോടെ ആറു ടീമുകളുള്ള ഗ്രൂപ്പ് എയില്‍ നാലു പോയിന്റുമായി കേരളം നാലാമതാണ്. ഏഴു പോയിന്റ് വീതമുള്ള കര്‍ണാടകയും പഞ്ചാബുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. പഞ്ചാബിനെയും ഒഡിഷയേയുമാണ് കേരളത്തിന് ഇനി നേരിടാനുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലം കൂടി ആശ്രയിച്ചാവും കേരളത്തിന്റെ സെമിഫൈനല്‍ സാധ്യതകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News