പ്രണയദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം

ബാലതാരമായെത്തി തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസുകളില്‍ ഇടംപിടിച്ച നടനാണ് കാളിദാസ് ജയറാം. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കാറുള്ള  കുടുംബ ചിത്രങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഈ വാലന്റൈന്‍സ് ദിനത്തില്‍ കാളിദാസ് പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഏറെ പ്രത്യേകതകളുണ്ട്. പ്രണയദിനത്തില്‍ പ്രണയം വെളിപ്പെടുത്തിയ കാളിദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യമീഡിയയില്‍ തരംഗമായി കഴിഞ്ഞു.

Kalidas Jayaram confirms relationship with model Tarini | Tamil Movie News  - Times of India

‘ഈ വാലന്റൈന്‍സ് ദിനത്തില്‍ ഞാന്‍ സിംഗിള്‍ അല്ല’ എന്ന കുറിപ്പോടെയാണ് കാളിദാസ് ജയറാം പ്രണയിനി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.  നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

ഞാന്‍ നിന്നോട് നന്ദി പറയുന്നു, നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും  നന്ദിയുള്ളവനാണ്'.!! പ്രണയിനിയുടെ പിറന്നാളിന് സർപ്രെെസുമായി ...

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയും മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി നേരത്തെയും കാളിദാസിന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാളിദാസ് മുന്‍പ് പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്ന് അന്നേ ആരാധകര്‍ കാളിദാസിനോട് തിരക്കിയിരുന്നു.

Meet Kalidas Jayaram's girlfriend Tarini Kalingarayar | PINKVILLA

തരിണിയും, കാളിദാസും, ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ താരം പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നു തുടങ്ങിയിരുന്നു. ഒടുവില്‍ കാളിദാസ് തന്നെ പ്രണയദിനത്തില്‍ പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആരാധകരോട് തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്.

Fans caught Kalidas Jayaram introducing beau Tarini Kalingarayar to Dileep  at cousin's wedding

പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘നക്ഷിത്തിരം നഗര്‍കിരത്’ ആണ് കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News