പുട്ടുണ്ടല്ലോ.. പുട്ടിൻ പൊടിയുണ്ടല്ലോ.. നാളത്തെ ബ്രേക്ഫാസ്റ്റ് അടിപൊളിയാക്കാം…

നാളത്തെ ബ്രേക്ഫാസ്റ്റിന് സ്വാദിഷ്ടമായ ഗോതമ്പ് പുട്ട് ചൂടോടെ കഴിച്ചാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

ആവശ്യമായ ചേരുവകൾ
ഗോതമ്പുപൊടി
ഉപ്പ്
വെള്ളം
തേങ്ങ ചിരകിയത്

Whole Wheat Flour Puttu Recipe by Archana's Kitchen

തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ഗോതമ്പു പൊടിയും ഉപ്പും ചേർത്തു നന്നായി ഇളക്കണം. ശേഷം കുറച്ചു വെള്ളം ചേർത്ത് നന്നായി നനച്ചെടുക്കണം. ഇത് മിക്സിയുടെ ജാറിലേക്കു കുറച്ചായി ഇട്ട് പൊടിച്ചെടുക്കുക. (മിക്സിയിൽ അടിക്കുമ്പോൾ ഹൈ സ്പീഡിൽ അടിച്ചാൽ കുഴഞ്ഞു പോകും അതിനാൽ പൾസ് ചെയ്ത് അടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ?).

Soft wheat puttu and egg curry recipe – Village Cooking

ശേഷം അടിച്ചെടുത്ത മിശ്രിതം ഒരു ബൗളിലേക്കു മാറ്റുക. ഇതിലേക്ക് 3 ടേബിൾസ്പൂൺ ചിരകിയ തേങ്ങ ചേർത്ത് നന്നായി യോജിപ്പിക്കുക.
പുട്ടു കുടത്തിൽ വെള്ളം വച്ചു ചൂടാക്കിയ ശേഷം പുട്ടുകുറ്റിയിൽ ചില്ലിട്ട്, ആദ്യം കുറച്ചു തേങ്ങ ഇടുക.

Whole wheat puttu - Foodism

ശേഷം തയാറാക്കി വച്ചിരിക്കുന്ന ഗോതമ്പിന്റെ മിശ്രിതം ചേർക്കുക. വീണ്ടും കുറച്ച് തേങ്ങയും ഗോതമ്പിന്റെ മിശ്രിതവും നിറച്ച് കുറച്ച് തേങ്ങ കൂടി മുകളിൽ വച്ച് അടച്ചു വേവിക്കണം. ആവി വന്നശേഷം ചെറുതീയിൽ 5 മിനിറ്റ് വേവിച്ചെടുക്കാം. ചൂടോടെ ഗോതമ്പ് പുട്ട് ആസ്വദിക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News