ചെറുവണ്ണൂര്‍ തീവെപ്പ്; സിപിഐഎമ്മിനെതിരെ നടക്കുന്നത് വ്യാജ പ്രചരണം

ചെറുവണ്ണൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് സിപിഐ എം ഫറോക്ക് ഏരിയ കമ്മിറ്റി. സംഭവത്തില്‍ അറസ്റ്റിലായവരെയും പാര്‍ട്ടിയേയും ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഏരിയാ സെക്രട്ടറി ടി രാധാ ഗോപി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായവരേയും പാര്‍ട്ടിയേയും ചേര്‍ത്തുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടിയാണെന്നും സിപിഐഎം ഏരിയ കമ്മിറ്റി വ്യക്തമാക്കി.

തീവെപ്പ് ഉള്‍പ്പെടെയുള്ള ഇത്തരം  ക്രിമിനല്‍ നടപടികളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന, സുപ്രീം കോടതി വരെയെത്തിയ സ്വത്തു തര്‍ക്കത്തിന്റെയും ഭിന്നതയുടേയും ഭാഗമായി  മുമ്പുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരിക്കാം അക്രമത്തിന് പിന്നില്‍. അക്രമവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തില്‍ സിപിഐ എം ഇതുവരെ ഇടപെട്ടിട്ടില്ല. ഇത്തരം സംഭവങ്ങളുമായി  ഏതെങ്കിലും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍  ശക്തമായ നടപടി സ്വീകരിക്കുമെന്നും  ടി രാധാ ഗോപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News