മുഖത്തിന് സൗന്ദര്യം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് നമ്മുടെ കണ്ണുകൾ. കണ്ണിന് വേണ്ടത്ര സംരക്ഷണം നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കമ്പ്യൂട്ടര്‍-ലാപ്ടോപ് സ്ക്രീൻ നോക്കിയിരിക്കുന്നവരും മൊബൈൽ ഫോൺ അധികമായി ഉപയോഗിക്കുന്നവരുമാണ് ഏറെ പേരും.
മിക്കവരും ഇക്കാര്യങ്ങളിലൊന്നും വേണ്ടവിധം ശ്രദ്ധ ചെലുത്താറില്ല. എന്നാൽ കണ്ണിന്റെ സംരക്ഷണത്തിന് ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
- മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. പ്രോട്ടീൻ, സിങ്ക്, കെരോട്ടിനോയിഡ്സ് എന്നിവയാല്‍ സമ്പന്നമായ മുട്ട, കാഴ്ച ശക്തി മങ്ങുന്നത് തടയുന്നതിനും മറ്റും സഹായകമാകുന്നു.
- ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.
- ബ്രൊക്കോളി അല്ലെങ്കില്‍ ബ്രസല്‍ സ്പ്രൗട്ട്സ് എന്നിവയും കണ്ണിന് ഏറെ നല്ലതാണ്. വിറ്റമിൻ-എ, സി, ഇ എന്നിവയാലും ആന്‍റി-ഓക്സിഡന്‍റുകള്‍, കെരോട്ടിനോയിഡ്സ് എന്നിവയാലും സമ്പന്നമാണ് ഇവ. അധികവും പ്രായാധിക്യം മൂലമുണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങളെ അകറ്റാനാണ് ഇവ സഹായകമാവുക.
- പല ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണങ്ങളാണ് നട്ട്സും സീഡ്സും. ഇവയും പതിവായി മിതമായ അളവില്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
- പരിപ്പ്- പയറുവര്‍ഗങ്ങള്‍ എന്നിവ നിത്യവും ഡയറ്റിലുള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. വെള്ളക്കടല (ചന്ന), രാജ്മ, ബീൻസ്,പരിപ്പ്, വെള്ളപ്പയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഒരുപാട് പോഷകങ്ങളുടെ കലവറയാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍.
- മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറു മത്സ്യങ്ങൾ. കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും ഇവ സഹായിക്കുന്നു.
- ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്കണ്ണിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കണ്ണുകളുടെ കോശജ്വലന അവസ്ഥകളെ ചെറുക്കാൻ കൂടുതൽ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
- വിവിധ കറികളിലേക്കും വിഭവങ്ങളിലേക്കുമെല്ലാം ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് കാപ്സിക്കം. ഇവയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തിമിരം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നതിനാണ് ഇവ കാര്യമായും സഹായകമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here