എം ശിവശങ്കര്‍ അറസ്റ്റില്‍

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലൈഫ്മിഷന്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട ശിവശങ്കര്‍ കോഴ വാങ്ങിയെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റെ കോഴപ്പണം ആണെന്ന നിഗമനത്തിലാണ് ഇ ഡി അറസ്റ്റ്. തുടര്‍ച്ചയായി 3 ദിവസം ചോദ്യം ചെയ്തതിനുശേഷം രാത്രി പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

ഇഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതേ കേസില്‍ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ ലോക്കറിനെക്കുറിച്ച് അറിയില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ശിവശങ്കര്‍ മൊഴിനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News