കൊച്ചി ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും ലോറിയില്‍ കൊണ്ടുവന്ന മീന്‍ ആണ് പിടിച്ചെടുത്തത്. നല്ല മീനും അഴുകിയ മീനും ഇടകലര്‍ത്തി എത്തിക്കുകയായിരുന്നു. കോര്‍പ്പററേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീനുകളും പരിശോധിക്കുന്നുണ്ട്.
മീന്‍ പിടിച്ചെടുത്തതിന് പിന്നാലെ ലോറി ഡ്രൈവറെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ചയിലും എറണാകുളത്ത് പഴകിയ മീന്‍ പിടിച്ചെടുത്തിരുന്നു. എറണാകുളം മരടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് പുഴുവരിച്ച മീന്‍ പിടിച്ചെടുത്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി അഴുകിയ മീന്‍ കണ്ടെത്തിയത്. മരടില്‍ ദേശീയ പാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പരാതിപ്പെടുകയയായിരുന്നു. ഒരു കണ്ടെയ്‌നറില്‍ 100 പെട്ടിയും മറ്റൊന്നില്‍ 64 പെട്ടി അഴുകിയ മീനുമാണ് ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here