കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ്മ(22)യെയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ജീവിക്കാന്‍ താല്‍പര്യം ഇല്ലെന്ന് കാട്ടി നിധിന്‍ സുഹൃത്തുകള്‍ക്ക് സന്ദേശം അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here