മുഖത്തൊരു ചുളിവുണ്ടായാൽ, ഒന്ന് നിറം മങ്ങിയാലൊക്കെ ആകെ ടെൻഷനടിച്ച് ഒരു ദിവസം തന്നെ കളയാറുണ്ട് നമ്മളിൽ പലരും. ചില എളുപ്പ വഴികൾ കൊണ്ട് നമുക്ക് ഇതൊക്കെ മാറ്റാവുന്നതേയുള്ളൂ.
പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. ചര്‍മ്മത്തിലെ ചുളിവുകളും വരകളും കറുത്ത പാടുകളുമൊക്കെ മാറ്റാന്‍ വാഴപ്പഴം ഏറെ സഹായകരമാണ്.
വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകിക്കളയണം.
ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാനുമുണ്ട് പഴം കൊണ്ടൊരു വഴി. ആദ്യം പകുതി പഴം എടുക്കുക. ഇനി ഇതിലേയ്ക്ക് അര സ്പൂണ്‍ കടല മാവും രണ്ടോ മൂന്നോ നാലോ തുള്ളി നാരങ്ങാ നീരും, 2- 3 മൂന്ന് തുള്ളി വെള്ളവും ചേര്‍ത്ത് മിശ്രിതമാക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മുതല്‍ 15 മിനിറ്റിന് ശേഷം കഴുകി കളയാം.
പകുതി വാഴപ്പഴത്തിനൊപ്പം ഒരു ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാന്‍ ഏറെ സഹായിക്കും.
ചർമ്മത്തിലെ പാടുകളും ചുളിവുകളും മായ്‌ക്കാൻ കഴിയുന്ന ഒരു പഴമാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, സസ്യ സംയുക്തങ്ങൾ എന്നിവയുടെ സമൃദ്ധി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നു.
പപ്പായ വരണ്ട ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ വരണ്ട ചർമ്മത്തെ ചികിത്സിക്കാൻ സഹായിക്കുന്നു. പപ്പായ പൾപ്പ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here