ചുരുങ്ങിയ കാലം കൊണ്ട് ടെക് ലോകത്ത് ഏവരുടെയും പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ വണ്‍ പ്ലസ് ഇതാ പുതിയ ഡിവൈസുമായി എത്തിയിരിക്കുകയാണ്. വണ്‍ പ്ലസിന്റെ ഈ വര്‍ഷത്തെ ആദ്യ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് 11 5ജി ആണ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത്. ഡിവൈസ് ലോഞ്ച് ചെയ്തത് ഫെബ്രുവരി 7നാണ്. ഏറെ പുതുമയുള്ള സവിശേഷതകളാണ് ഈ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണില്‍ കാത്തിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളര്‍ വേരിയന്റുകളിലും വണ്‍ പ്ലസ് 11 5ജി ലഭ്യമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ പുത്തന്‍ ഫോണിന്റെ വില്‍പ്പന തുടങ്ങിയത്. വണ്‍ പ്ലസ് 11 5ജിയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 56,999 രൂപയാണ് നിലവിലെ വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 61,999 രൂപയാണ് വില. എറ്റേണല്‍ ഗ്രീന്‍, ടൈറ്റന്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ വേരിയന്റുകളിലാണ് വണ്‍പ്ലസ് 11 5ജി എത്തിയിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങിക്കുന്നവര്‍ക്ക് 1,000 രൂപ കിഴിവ് ഉണ്ടായിരിക്കും. മാത്രമല്ല, വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ പാര്‍ട്‌നര്‍മാരില്‍ നിന്നും വണ്‍ പ്ലസ് 11 5ജി വാങ്ങുന്നവര്‍ക്ക് 6 മാസത്തേക്ക് 100 ജിബി ഗൂഗിള്‍ വണ്‍ സബ്സ്‌ക്രിപ്ഷനും ലഭ്യമാകും. കൂടാതെ, 6 മാസത്തെ സ്പോട്ടിഫൈ പ്രീമിയവും കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here