നല്ല ആരോഗ്യത്തിന് നല്ല ഉറക്കം; ഇവ ശ്രദ്ധിക്കൂ

ഉറക്കമില്ലായ്‌മ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം അനിവാര്യമാണ്. ഒരു വ്യക്തിയുടെ ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരണമെങ്കിൽ നല്ല ഉറക്കം കൂടിയേ തീരൂ. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്.

പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. ഉറങ്ങാൻ കിടന്നതിനുശേഷം മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലവും ഉറക്കത്തെ നഷ്ടപ്പെടുത്തും. പല ആളുകളും ഉറക്കമില്ലായ്മയെ നിസ്സാരമായി കാണുന്നു.

രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ….

1.രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുക

2. ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രദ്ധിക്കുമല്ലോ..അത്താഴത്തോടൊപ്പം ചെറി ജ്യൂസ് കഴിക്കുക. ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഏറ്റവും ഉയർന്ന ഭക്ഷണ സ്രോതസ്സാണിത്.

3. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായവ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക

4. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കഫൈന്‍ ഉപയോഗം കുറയ്ക്കാം.

5. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
6. രാവിലെ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളുക. മെലറ്റോണിന്റെ അളവ് കുറയ്ക്കുന്നതിലൂടെ പകൽ സമയത്ത് നിങ്ങൾക്ക് ഉണർന്നിരിക്കാനും രാത്രി നന്നായി ഉറങ്ങാനും ഇത് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News