കോയമ്പത്തൂര്‍-മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ് . കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവധി കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന പുരോഗമിക്കുന്നത്. 2022 ഒക്ടോബര്‍ 23ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലും 2022 നവംബര്‍ 19ന് കര്‍ണാടകയിലെ മംഗളൂരുവിലും നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡുകള്‍.
കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെയും മംഗളൂരു-കോയമ്പത്തൂര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കേരളത്തില്‍ ആലുവ, മട്ടാഞ്ചേരി, പറവൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. മംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി ഷാരിഖ് സന്ദര്‍ശിച്ച സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്.
ചെന്നൈ, കോയമ്പത്തൂര്‍, നാഗപട്ടണം, തിരുനെല്‍വേലി ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് തമിഴ്നാട്ടില്‍ റെയ്ഡുകള്‍ നടക്കുന്നത്. ആകെ 60 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നതായി ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കോയമ്പത്തൂര്‍ ഉക്കടത്തെ കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് സിലിണ്ടര്‍ സ്‌ഫോടനം നടന്നത്. ഇതില്‍ ജമേഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ചാവേറായി സ്‌ഫോടനം നടത്തിയതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് മംഗളൂരുവില്‍ നടന്ന സ്ഫോടനത്തില്‍ മുഖ്യപ്രതി ഷാരിഖ് ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. വയറുകള്‍ ഘടിപ്പിച്ച് പ്രഷര്‍ കുക്കറും കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് റെസിസ്റ്റന്‍സ് കൗണ്‍സില്‍ ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here