രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; സീതാറാം യെച്ചൂരി

ബി ബി സിയുടെ പ്രധാനപ്പെട്ട ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് യെച്ചൂരി തുറന്നടിച്ചു. സര്‍വ്വേ എന്നാണ് പറയുന്നതെങ്കിലും നടക്കുന്നത് റെയ്ഡ് തന്നെയാണെന്നും അന്താരാഷ്ട്ര തലത്തില്‍ ഇത്തരം നടപടികള്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു.

മാധ്യമ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണ്. അദാനിക്ക് എതിരെ ജെ പി സി അന്വേഷണം ഇല്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ബി ബി സിയുടെ ദില്ലി, മുംബൈ ഓഫീസുകളില്‍ ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുകയാണ്. ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുമെന്നും മാധ്യമപ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുമെന്നുമാണ് ബി ബി സി അറിയിച്ചത്.

ബി ബി സിയുടെ ഇന്ത്യ; ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്കെതിരെ കേന്ദ്രം രംഗത്തുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഡോക്യുമെന്ററി പ്രചരിപ്പിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയര്‍ന്നുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News