പിഎസ്ജിക്കെതിരെ ബയേണ്‍ മ്യൂണിക്കിന് വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് വിജയം. തങ്ങളുടെ മോശം പ്രകടനം തുടരുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മന്‍ ക്ലബ് തോല്‍പ്പിച്ചത്. അമ്പത്തിമൂന്നാം മിനിട്ടില്‍ കിംഗ്‌സിലി കോമാന്‍ നേടിയ ഗോളാണ് ബയേണിന് വിജയമൊരുക്കിയത്.

സൂപ്പര്‍ താരങ്ങളായ മെസിയും എംബാപ്പയും നെയ്മറും കളത്തിലിറങ്ങിയിട്ടും പിഎസ്ജിക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ എംബാപ്പെയെ ബെഞ്ചിലിരുത്തിയാണ് പി.എസ്.ജി കളത്തിലിറങ്ങിയത്. നെയ്മര്‍ക്കൊപ്പം പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസ്സിയും മാര്‍ക്കോ വെറാട്ടിയും പി.എസ്.ജിയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നു. കാര്‍ലോസ് സോളറിന് പകരക്കാരനായാണ് എംബാപ്പെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ഫ്രഞ്ച് താരത്തിന് 72, 82 മിനിട്ടുകളില്‍ വലകുലിക്കിയെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോളുകള്‍ അനുവദിക്കപ്പെട്ടില്ല.

മാര്‍ച്ച് 9നാണ് രണ്ടാം പാദ മത്സരം. ബയേണിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ പിഎസ്ജിക്ക് അവസാന എട്ടില്‍ ഇടം നേടി ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനാവു. പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 2023 ല്‍ ഒരു മത്സരം പോലും ഫ്രഞ്ച് ക്ലബിന് ജയിക്കാനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News