ബിബിസി റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കില്‍ റെയ്ഡിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി പങ്കുവച്ച ആക്ഷേപഹാസ്യക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ ഫാമില്‍ കേന്ദ്രമൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി…’ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിമര്‍ശനങ്ങളെ നേരിടുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സന്ദീപാനന്ദഗിരിയുടെ മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യ വിവരണം പൂര്‍ണ്ണമായി വായിക്കാം.
ഒരിക്കലൊരു കോഴിഫാമ് നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു!
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ ഫാമില്‍ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയകൂട്ടത്തില്‍ കോഴികള്‍ക്ക് ഭക്ഷണമായി എന്താണ് നല്‍കുന്നതെന്ന് ആരാഞ്ഞു.
എന്റെ കോഴികള്‍ സ്വയം ഭക്ഷണം കണ്ടെത്തി നൈസര്‍ഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു;
കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഫാം ഉടമക്കെതിരെ കേസ് ചാര്‍ജ് ചെയ്തു.
ആഴ്ചകള്‍ക്ക് ശേഷം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ വരവുചിലവ് പരിശോധന നടത്തിയകൂട്ടത്തില്‍ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാമുടമ പറഞ്ഞു എന്റെ കോഴികള്‍ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഞാനവര്‍ക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പുവില്‍ ചേര്‍ത്ത് പൊടിച്ച് നല്‍കുമെന്ന്!
കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.
നാലുദിവസത്തിനുശേഷം വന്നത് എന്‍ ഐ എ ആയിരുന്നു.
പഴയ അതേ ചോദ്യത്തിനുത്തമായി ഫാം ഉടമ പറഞ്ഞു;
ഞാന്‍ എന്നും രാവിലെ കോഴികള്‍ക്ക് ഒരോരുത്തര്‍ക്കും 5 രൂപ വീതം നല്‍കും അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ വാങ്ങി കഴിക്കും.
പുതിയ നോട്ടീസ് കാത്ത് …………
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here