സ്വരാജ് ട്രോഫി; കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തിരുവനന്തപുരം

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യങ്കാളി പുരസ്‌കാരങ്ങളും മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്വന്തമാക്കി. തിരുവനന്തപുരമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍.

മികച്ച പഞ്ചായത്തായി എറണാകുളത്തെ മുളന്തുരുത്തി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. കോട്ടയം മരങ്ങാട്ടുപള്ളിയാണ് മൂന്നാം സ്ഥാനത്ത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളില്‍ തിരൂരങ്ങാടിയും മുന്നിലെത്തി. കള്ളിക്കാട് പഞ്ചായത്തിനാണ് മഹാത്മ പുരസ്‌കാരം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 18,19 തീയതികളില്‍ തൃത്താലയില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഓരോ ജില്ലയിലെയും മികച്ച ഒന്ന്, രണ്ട് പഞ്ചായത്തുകളുടെ പട്ടിക

തിരുവനന്തപുരം – ഉഴമലയ്ക്കല്‍, മംഗലപുരം

കൊല്ലം- പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട

പത്തനംതിട്ട -തുമ്പമണ്‍, ഇരവിപേരൂര്‍

ആലപ്പുഴ-മുട്ടാര്‍, കാര്‍ത്തികപ്പള്ളി

കോട്ടയം -തിരുവാര്‍പ്പ്, എലിക്കുളം

എറണാകുളം- രായമംഗലം, പാലക്കുഴ

ഇടുക്കി -വെള്ളത്തൂവല്‍, ചക്കുവള്ളം

തൃശൂര്‍ – ഇലവള്ളി, കൊരട്ടി

പാലക്കാട് -വെള്ളിനേഴി, കൊരട്ടി

മലപ്പുറം – എടപ്പാള്‍, ആനക്കയം

വയനാട് -മീനങ്ങാടി, നൂല്‍പ്പുഴ

കോഴിക്കോട്- മരുതുവന്‍കര, ചേമഞ്ചേരി

കണ്ണൂര്‍ -കതിരൂര്‍, കരിവെള്ളൂര്‍ പെരളം

കാസര്‍കോട് – ബേഡടുക്ക, വലിയപറമ്പ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News