നടി അപര്‍ണ വിനോദ് വിവാഹിതയായി

നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്‍. വാലന്റൈന്‍സ് ദിനത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

‘ഞാന്‍ നിന്നോടു കൂടെയുണ്ട്’ എന്ന പ്രിയനന്ദനന്‍ ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും വിനയ് ഫോര്‍ട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്.

പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ അപര്‍ണ നായികയായെത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അപര്‍ണ അരങ്ങേറ്റം കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News