ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ്; 9 പേര്‍ മരിച്ചു

ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ മരണപ്പെട്ടതായാണ് വിവരം. എബോള വൈറസ് വിഭാഗത്തിൽപെട്ടതാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ബര്‍ഗ് വൈറസ്.

ഒമ്പത് മരണങ്ങളാണ് ജനുവരി 7നും ഫെബ്രുവരി 7നും ഇടയില്‍ ഉണ്ടായത്. കീ-എന്‍ടെമിലും സമീപ ജില്ലയായ മോംഗോമോയിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കെ-എന്‍ടെമില്‍ 4,325 പേരെയാണ് ക്വാറന്റൈനിലാക്കിയത്. മാര്‍ബര്‍ഗ് വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന്റെ മരണനിരക്ക് 88% ആണ്. വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലും സെര്‍ബിയയിലെ ബെല്‍ഗ്രേഡിലുമാണ്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കോ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ മാര്‍ബര്‍ഗ് പടരാം. രോഗം ബാധിച്ച വ്യക്തിയുടെ ശരീരസ്രവങ്ങൾ, ചര്‍മ്മം, കോശങ്ങള്‍, രക്തം എന്നിവയിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുക. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസഭയുമായും കൂടിയാലോചിച്ച ശേഷം മാത്രം ലോക്ക്ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി മിതോഹ ഒന്‍ഡോ അയേകബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News