വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് സാനിയയുടെ മാസ്എന്‍ട്രി

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. ടീമിന്റെ ഉപദേശകയായിട്ടാണ് ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ താരം ആര്‍സിബിക്കൊപ്പം ചേരുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ വനിതാ ടീം ഉപദേശകയാവുന്നതില്‍ സന്തോഷമുണ്ടെന്ന് സാനിയ മിര്‍സ പ്രതികരിച്ചു. വനിതാ പ്രീമിയര്‍ ലീഗ് രാജ്യത്തെ വനിതാ ക്രിക്കറ്റ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. വലിയ ജനപിന്തുണയുളള ടീമായ ആര്‍സിബി ഒരു വനിതാ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ സന്തോഷമുണ്ട്. ഇത് രാജ്യത്തെ വനിതാ കായിക രംഗത്തിന് പുതിയ ഉയരങ്ങള്‍ സമ്മാനിക്കും. കായികമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കാന്‍ പെണ്‍കുട്ടികളെ വനിതാ ക്രിക്കറ്റ് ലീഗ് സഹായിക്കുമെന്നും സാനിയ മിര്‍സ അഭിപ്രായപ്പെട്ടു.

അതേസമയം വനിതാ പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീമിനെയാണ് ആര്‍സിബി അവതരിപ്പിക്കുന്നത്. ഇതിനായി വന്‍തുക തന്നെ അവര്‍ താര ലേലത്തില്‍ ഉപയോഗിച്ചു. റെക്കോഡ് പ്രതിഫലമായ 3.4 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ഇന്ത്യന്‍ താരം സ്മൃതി മന്ഥനയെ ടീമിലെത്തിച്ചത് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലിസ് പെരി, ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഹീഥര്‍ നൈറ്റ്, ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സോഫീസ ദെവിന്‍ തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ആര്‍സിബിക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 4 മുതല്‍ 26 വരെ മുംബൈയിലാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ വേദി. ഡല്‍ഹി ക്യാപിറ്റല്‍സുമായി മാര്‍ച്ച് അഞ്ചിന് മുംബൈയിലാണ് ആര്‍സിബിയുടെ ആദ്യ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News