പ്രതീക്ഷയായി അവളെത്തി; ‘ഹോപ്പ് എലിസബത്ത് ബേസില്‍’

നടനും സംവിധായകനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്ത് സാമുവലിനും കുഞ്ഞു പിറന്നു. ആശുപത്രിയില്‍ നിന്ന് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ബേസില്‍ സന്തോഷ വാർത്ത പങ്കുവച്ചത്. പെണ്‍കുഞ്ഞിന് ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

”ഹോപ്പ് എലിസബത്ത് ബേസില്‍! ഞങ്ങളുടെ ഹൃദയങ്ങള്‍ ഇതിനകം തന്നെ അവള്‍ മോഷ്ടിച്ചു കളഞ്ഞു. അവളോടുള്ള സ്നേഹത്താല്‍ മതിമറന്ന അവസ്ഥയിലാണ് ഞങ്ങള്‍. അവള്‍ വളര്‍ന്നു വരുന്നത് കാണാനും ഓരോദിനവും അവളില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍”, ചിത്രത്തിനൊപ്പം ബേസില്‍ കുറിച്ചു.

നിരവധിപ്പേരാണ് കുടുംബത്തിന് ആശംസകളുമായെത്തിയത്. 2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

image.png

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News