സിദ്ധാര്‍ത്ഥ്-കിയാര വിവാഹ വിരുന്നില്‍ തിളങ്ങി പൃഥിരാജും സുപ്രിയയും

ബോളിവുഡിനെ ആഘോഷത്തിമിര്‍പ്പിലാക്കിയ സിദ്ധാര്‍ത്ഥ്-കിയാര വിവാഹ വിരുന്നില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനൊപ്പം വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രം സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൃഥിരാജും സുപ്രിയയും ചടങ്ങില്‍ ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വെള്ള ഷര്‍വാണിയില്‍ എലഗന്റ് ലുക്കിലാണ് പൃഥ്വിരാജ്. ഓറഞ്ച് ലെഹങ്കയില്‍ വ്യത്യസ്തമായ ലുക്കിലാണ് സുപ്രിയ.

വിവാഹ വിരുന്നില്‍ സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമയിലെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

മുംബൈയിലെ ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിവാഹസല്‍ക്കാരം നടന്നത്. ഫെബ്രുവരി 7ന് ജയ്‌സാല്‍മീറില്‍ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സിദ്ധാര്‍ത്ഥ്-കിയാര വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News