തൃശൂര്‍ കിരാലൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചിറ്റിലപ്പിള്ളി വീട്ടില്‍ ഫ്രാന്‍സിസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അധികൃതരാണ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.
ഇന്ന് രാവിലെയാണ് ചിറ്റിലപ്പള്ളി വീട്ടിലെ 64കാരനായ ഫ്രാന്‍സിസ് ആത്മഹത്യ ചെയ്തത്. ഭാര്യയും മകനും പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ. മകളുടെ കല്യാണ ആവശ്യത്തിനായി മൂന്നുലക്ഷം രൂപ ഫ്രാന്‍സിസ് വേലൂര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. 2018ല്‍ ലോണ്‍ പുതുക്കി. പലിശയും കൂട്ടുപലിശയും ചേര്‍ത്ത് 6 ലക്ഷം രൂപ ഫ്രാന്‍സിസ് അടക്കണമെന്ന് ബാങ്ക് പലതവണയായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
എന്നാല്‍, നിര്‍ധന കുടുംബത്തിന് ചെറിയ സാവകാശത്തിനുള്ളില്‍ പണം തിരിച്ചു അടക്കാന്‍ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസിന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്തെത്തി ബാങ്ക് അധികൃതര്‍ പ്രശ്‌നമുണ്ടാക്കിയതായും കുടുംബം ആരോപിച്ചു. അച്ഛന്റെ മരണത്തില്‍ ഉത്തരവാദി ബാങ്ക് അധികൃതര്‍ ആണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും മകനായ ക്ലിന്റോ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here