ഒറ്റ ചാര്‍ജില്‍ ഏഴ് ദിവസം ഉപയോഗിക്കാം; പുത്തന്‍ സ്മാര്‍ട്ട് വാച്ചുമായി ഫയര്‍ബോള്‍ട്ട്

ഫയര്‍ബോള്‍ട്ടിന്റെ 240×240 പിക്സല്‍ റെസലൂഷനും 1.28 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ഫീച്ചറുമുള്ള പുത്തന്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങി. ലേറ്റസ്റ്റ് മോഡല്‍ ക്വാണ്ടം സ്മാര്‍ട്ട് വാച്ച് ആമസോണിലും ഫയര്‍ബോള്‍ട്ട് ഡോട്ട് കോമിലും 2,999 രൂപയ്ക്ക് വാങ്ങാന്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. കറുപ്പ്, ചുവപ്പ്, പച്ച, നീല എന്നീ ആകര്‍ഷകമായ നിറങ്ങളിലാണ് വാച്ച് എത്തിയിരിക്കുന്നത്.

നിരവധി ഫീച്ചറുകളുമായാണ് ഫയര്‍ബോള്‍ട്ട് വാച്ച് വിപണി കീഴടക്കാൻ എത്തുന്നത്. ഐപി 67 വാട്ടര്‍ റെസിസ്റ്റന്‍സ്, വോയ്സ് അസിസ്റ്റന്റ്, ടിഡബ്ല്യുഎസ് കണക്ട്, ഒന്നിലധികം സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍പ്പെടുന്നു. 350 എംഎഎച്ച് ആണ് ബാറ്ററി. അതിനാല്‍, ഒറ്റ ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപയോഗിക്കാന്‍ കഴിയും. ബ്ലൂടൂത്ത് കോളിങ്ങിന് രണ്ട് ദിവസം വരെയും ബാറ്ററി ലഭിക്കുന്നതാണ്.

കൂടാതെ, ഹൃദയമിടിപ്പ്, ഉറക്കം, ശരീരത്തിലെ ഓക്സിജന്റെ അളവ് തുടങ്ങിയ ആരോഗ്യകാര്യങ്ങളും ഈ സ്മാര്‍ട്ട് വാച്ച് നിരീക്ഷിക്കുന്നതാണ്. ഇന്‍-ബില്‍റ്റ് സ്പീക്കറും മൈക്കും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് വാച്ചില്‍ നിന്ന് നേരിട്ട് വോയ്സ് കോളുകള്‍ ചെയ്യാനും കോളുകള്‍ സ്വീകരിക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News