നടനും നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ ശ്രീ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. 72 വയസ്സായിരുന്നു.

കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പരയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു. മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News