മധുരവും നാരുകളും പല തരം പോഷകങ്ങളും ഒത്തിണങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്.വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ പതിവായി കഴിക്കാം.
മധുരക്കിഴങ്ങ് പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് വിശപ്പു കുറയ്ക്കാനും പെട്ടെന്ന് വയര്‍ നിറയ്ക്കാനും നല്ലതാണ്. ഇതില്‍ ധാരാളം വെള്ളവും അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഫലപ്രദവും കൊഴുപ്പ് തീരെ കുറവുമാണ്. ഇത് സാലഡ് രൂപത്തിലോ ബേക്ക് ചെയ്‌തോ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മധുരക്കിഴങ്ങ് നല്ലൊരു പരിഹാരമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here