വര്‍ഗ്ഗീയ ശക്തികള്‍ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റത്തില്‍ അസഹിഷ്ണുതയുള്ള വര്‍ഗ്ഗീയ ശക്തികള്‍ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്തരം നീക്കങ്ങളെ പ്രതിരോധിക്കാനുള്ള കരുത്ത് നാടിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദുരാചാരങ്ങള്‍ക്കെതിരെയും ജാതി മതസ്പര്‍ദ്ധകള്‍ക്കെതിരെയുമുള്ള ഏറ്റവും വലിയ ഇടപെടലായിരുന്നു ഒരു നൂറ്റാണ്ടുമുന്‍പ് നടന്ന സര്‍വ്വമത സമ്മേളനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയ കലാപങ്ങളുടെ കാട്ടുതീ മുന്‍കൂട്ടിക്കണ്ട് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിലെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.

സമൂഹത്തെ തകര്‍ക്കാനും അതില്‍ വര്‍ഗ്ഗീയതയുടെ വിത്തെറിഞ്ഞ് മുളപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ അവയെ പ്രതിരോധിക്കാനുള്ള കരുത്ത് നാടിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളന ശതാബ്ദി ആഘോഷച്ചടങ്ങില്‍ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.അന്‍വര്‍ സാദത്ത് എം എല്‍ എ,എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News