ഇന്ത്യാ വിരുദ്ധശക്തികള്‍ സുപ്രീം കോടതിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു എന്ന ഗുരുതര പരാമര്‍ശവുമായി ആര്‍എസ്എസ് അനുകൂല മാധ്യമായ പാഞ്ചജന്യം. ബിബിസി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ നീക്കം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് പാഞ്ചജന്യത്തിന്റെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഡിറ്റോറിയലില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതി രൂപീകരിച്ചതെന്നും സംരക്ഷിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു. ബിബിസി ഡോക്യുമെന്ററി അസത്യവും ഭാവനയും അടിസ്ഥാനമാക്കിയുള്ളതാണ്, അത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും എഡിറ്റോറിയില്‍ ആരോപിക്കുന്നുണ്ട്.
‘സുപ്രീം കോടതി ഇന്ത്യയുടേതാണ്, ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതികൊണ്ടാണത് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയ്ക്കായി നിര്‍മ്മിച്ച നിയമങ്ങള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുക എന്നതാണ് സുപ്രീം കോടതിയുടെ കടമ. നമ്മള്‍ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം സുപ്രീംകോടതി എന്നൊരു സൗകര്യം രൂപീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ രാജ്യത്തെ എതിര്‍ക്കുന്നവർക്ക് അവരുടെ വഴി സുഗമമാക്കാനുള്ള ശ്രമങ്ങളിൽ ഇത് ഒരു ഉപകരണമായി മാറുന്നു ‘ എന്നും ഹിന്ദിയിലുള്ള എഡിറ്റോറിയലില്‍ സുപ്രീംകോടതിയെ പാഞ്ചജന്യ വിമര്‍ശിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here