വരുമാനത്തിനനുസരിച്ച് ശമ്പളം; കെഎസ്ആര്‍ടിസിയിലെ ചര്‍ച്ച പരാജയം

കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിനനുസരിച്ച് ശമ്പളമെന്ന നിര്‍ദ്ദേശം എതിര്‍ത്ത് തൊഴിലാളി യൂണിയനുകള്‍. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിൽ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പ് അറിയിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. മാനേജ്‌മെന്റ് മുന്‍കൈ എടുത്താണ് ചര്‍ച്ച നടത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ടാര്‍ഗറ്റ് അടിസ്ഥാനപ്പെടുത്തി ശമ്പളം എന്ന നിര്‍ദേശം മുന്നോട്ട് വച്ചത്.

പിന്നീട് നടന്ന ചര്‍ച്ചയില്‍ ടാര്‍ഗറ്റ് നിര്‍ദ്ദേശത്തെ യൂണിയനുകള്‍ പൂര്‍ണമായും എതിര്‍ക്കുകയായിരുന്നു. നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് സിഐടിയുവും, പരിഷ്‌കാരങ്ങള്‍ അംഗീകരിക്കില്ലെന്ന് ബിഎംഎസും, ടിഡിഎഫും വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. അതേസമയം ടാര്‍ഗറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ശമ്പളത്തിനെതിരെ സിഐടിയു സമരം പ്രഖ്യാപിച്ചു.

28-ാം തീയതി ചീഫ് ഓഫീസിന് മുന്നിലാണ് സിഐടിയു സമരം. ബിഎംഎസും ടിഡിഎഫും സമരം പ്രഖ്യാപിക്കുമെന്നാണ് സൂചന. ടാര്‍ഗറ്റ് തികയ്ക്കുന്നവര്‍ക്ക് മുഴുവന്‍ ശമ്പളവും മറ്റുള്ളവര്‍ക്ക് അതിന് അനുസരിച്ചുള്ള ശമ്പളവും നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ ആലോചന. ഡിപ്പോ വരുമാനം വര്‍ധിപ്പിക്കുന്നതിന് മുന്നോട്ടുവച്ച നിര്‍ദേശമാണെങ്കിലും, ഏകപക്ഷീയമായി പ്രഖ്യാപിച്ച് നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News