വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. വെസ്റ്റ് ഇന്‍ഡീസ് വനിതകളെ ആറ് വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും പരാജയപ്പെടുത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ബൗളിംഗില്‍ ദീപ്തി ശര്‍മ്മയും ബാറ്റിംഗില്‍ റിച്ച ഘോഷും ഹര്‍മന്‍പ്രീത് കൗറും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി ദീപ്തി ശര്‍മ്മയാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സാണ് നേടിയത്. വിന്‍ഡീസിനായ സ്റ്റ്ഫാനി ടെയ്‌ലര്‍ 42 റണ്‍സോടെ ടോപ്‌സ്‌കോററായി. ഷെമെയ്ന്‍ കാമ്പല്‍ 30 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി. പൂജ വസ്ത്രാക്കറും രേണുക സിങും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പതര്‍ച്ചയോടെ ആയിരുന്നു. 43 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ വിജയതീരത്ത് അടുപ്പിച്ചത് റിച്ച ഘോഷും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സാണ്. റിച്ച ഘോഷ് 44 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ വിജയത്തിന് നാലുറണ്‍സ് അകലെ വച്ച് 33 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തായി. വിന്‍ഡീസിനായി കരിഷ്മ റാംഹരാക് 2 വിക്കറ്റും ഹെയ്‌ലി മാത്യൂസും ചിന്ന്‌ലി ഹെന്‍ട്രിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here