മത്സ്യഫെഡില്‍ എല്‍ഡിഎഫിന് വന്‍വിജയം; ടി മനോഹരന്‍ ചെയര്‍മാന്‍

സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇടതുപാനലിന് വന്‍വിജയം. ടി മനോഹരന്‍, ആര്‍ ജെറാള്‍ഡ്, പി ബി ഫ്രാന്‍സിസ്, പി എസ് ബാബു, വി കെ മോഹന്‍ദാസ്, ടി രഘുവരന്‍, രാജേഷ് സെബാസ്റ്റ്യന്‍, സി ശാന്ത, ഷീല രാജ്കമല്‍, പി വി സെയ്തലവി (ജനറല്‍ വിഭാഗം), ഗ്രേസി ജോണ്‍, ലത ഉണ്ണിരാജ്, സബീന സ്റ്റാന്‍ലി (വനിതാ സംവരണം), എസ് ബാഹുലേയന്‍ (പട്ടികജാതി പട്ടികവര്‍ഗം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ചെയര്‍മാനായി ടി മനോഹരനെ വീണ്ടും തെരഞ്ഞെടുത്തു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി മനോഹരന്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറിയാണ്. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റായും സിപിഐ എം ചവറ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് മത്സ്യഫെഡില്‍ ഇടതുപാനലിന്റെ വന്‍ വിജയമെന്ന് ടി മനോഹരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration