തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 41000 ആയി

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം നടന്ന് 9 ദിവസം പിന്നിടുമ്പോള്‍ മരണം 41000 ആയതായി റിപ്പോര്‍ട്ട്. മരണസംഖ്യ അന്‍പതിനായിരം പിന്നിടുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ നിഗമനം.

തുര്‍ക്കിയില്‍ 35418 പേരും സിറിയയില്‍ 5800 പേരുമാണ് മരണപ്പെട്ടത്. 105000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 13000ത്തിലേറെ പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടിടത്തും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇരു രാജ്യങ്ങളിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തില്‍ പതിനായിരത്തിലേറെ കെട്ടിടങ്ങളാണ് തകര്‍ന്നത്.

നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എല്‍ദോഗാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News