ലഡാക്ക് മേഖലയിലെ തന്ത്രപ്രധാനമായ തുരങ്കത്തിന് കേന്ദ്രത്തിന്റെ അനുമതി

ചൈനയുമായി കഴിഞ്ഞ 33 മാസമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശത്ത് തുരങ്കം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന്റെ അംഗീകാരം. ലഡാക്കിനും ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള ചൈനാ അതിര്‍ത്തിയിലെ ഷിന്‍കുന്‍ ലാ മലനിരകള്‍ തുരന്ന് ഏത് കാലാവസ്ഥയിലും യാത്രസാധ്യമാകുന്ന വിധത്തില്‍ 4.1 കിലോമീറ്റര്‍ തുരങ്കം നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കിയത്.

ചൈനയുടെയോ പാക്കിസ്ഥാന്റെയോ ദീര്‍ഘദൂര മിസൈല്‍, പീരങ്കി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന നിലയിലാണ് ഇരട്ടട്യൂബ് തുരങ്കം നിര്‍മ്മിക്കുക.തുരങ്കത്തിന്റെ വരവോടെ സമുദ്രനിരപ്പില്‍ നിന്നും 16,500 അടി ഉയരത്തിലുള്ള മണാലി-ദാര്‍ച്ച-പദം-നിമു തുടങ്ങിയ പ്രദേശങ്ങള്‍ വഴി സൈനികരുടെയും തന്ത്രപ്രധാന ആയുധങ്ങളെയും വിന്യാസം അതിവേഗം സാധ്യമാകും. വെടിമരുന്നുകളുടെയും ഇന്ധനങ്ങളുടെയും ഭൂഗര്‍ഭ സംഭരണിയായി തുരങ്കം ഉപയോഗപ്പെടുത്താനും സുരക്ഷാസേനയ്ക്ക് നീക്കമുണ്ടെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

1681.5 കോടി ചെലവില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. 2025നുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ളാ സുരക്ഷാ സമിതിയില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള ഭീഷണി ശക്തമായ സാഹചര്യത്തില്‍ കേന്ദ്രം വളരെ വേഗത്തില്‍ ഈ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News