മൂന്നാംദിനവും റെയ്ഡ് തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി തുടരാന്‍ ബിബിസി നിര്‍ദ്ദേശം. ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളില്‍ മൂന്നാം ദിവസവും ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇന്ന് പൂര്‍ത്തിയാകുമെന്നാണ് സൂചന.
ബിബിസി അക്കൗണ്ട്സ് വിഭാഗത്തില്‍ നടക്കുന്ന പരിശോധനയില്‍ 10 വര്‍ഷത്തെ കണക്കുകള്‍ ആദായ നികുതി വകുപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. 2012 മുതലുള്ള സാമ്പത്തിക രേഖകളാണ് രണ്ട് ഷിഫ്റ്റായി 24 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ഓഫീസുകളിലും പരിശോധിക്കുന്നത്. 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിബിസി ഇത്തരമൊരു നടപടി നേരിടുന്നത്.
അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ ബിബിസി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും ബിബിസി ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here