പാലക്കാട് നിന്നും കാണാതായ വിദ്യാര്‍ത്ഥി തൃശ്ശൂരില്‍ മരിച്ച നിലയില്‍

പാലക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൃശ്ശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പെഴുങ്കര അറഫ നഗറില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് അനസ് (17) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനസിനെ കാണായത്. തൃശ്ശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

സ്ഥിരമായി പോയിരുന്ന ഒരു സ്ഥാപനത്തില്‍ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാല്‍, ഏറെ വൈകിയും തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും പിന്നീട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, പൊലീസും വീട്ടുകാരും എത്തുന്നതിന് മുമ്പേ അനസ് അവിടെ നിന്ന് കടന്നിരുന്നു. അനസിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാവക്കാടുള്ള ഒരു കടയില്‍ വിറ്റ് പണം കൈപ്പറ്റിയിരുന്നു. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ അനസിനെ കണ്ടെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News