ഇന്ത്യന്‍ സായുധസേനക്ക് ദുരന്തമുഖങ്ങളില്‍ പറക്കാന്‍ ഇനി ജെറ്റ് പാക്കുകള്‍

ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുന്ന എയര്‍ ഷോ പരിപാടിയായ ‘എയറോ ഇന്ത്യ 2023’ ബംഗളൂരുവില്‍ പുരോഗമിക്കുകയാണ്. എയര്‍ ഷോയില്‍ കൂടുതല്‍ കരാറുകള്‍ക്ക് തുടക്കമിടും എന്ന റിപ്പോര്‍ട്ടാണ് ഒടുവിലായി പുറത്തുവരുന്നത്. മനുഷ്യന് പറക്കാന്‍ സഹായകരമാകുന്ന ജെറ്റ് പാക്ക് സാങ്കേതികവിദ്യ ഇന്ത്യന്‍ സായുധ സേന വ്യാപകമായി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരു ആസ്ഥാനമായുള്ള അബ്‌സല്യൂട്ട് കോമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ജെറ്റ്പാക്ക് സ്യൂട്ട് എയറോ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് സായുധസേനയുടെ ഈ നീക്കം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 110 വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

സായുധസേനയും പ്രതിരോധ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള ഇത്തരം കരാറുകള്‍ വഴി പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് സേന വിലയിരുത്തുന്നത്. ദുരന്തമുഖങ്ങളില്‍ പറന്നെത്താനും അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താനും സൈന്യത്തിന് ജെറ്റ് പാക്ക് സാങ്കേതികവിദ്യയിലൂടെ സാധിക്കും. പുതിയ നീക്കത്തിന്റെ ഭാഗമായി 48 ജെറ്റ് സ്യൂട്ടുകളാണ് സായുധസേന ആദ്യഘട്ടത്തില്‍ വാങ്ങുന്നത്.

പിന്‍ഭാഗത്ത് ടര്‍ബോ എഞ്ചിന്‍ ഉള്‍പ്പെടെ അഞ്ച് എഞ്ചിനുകളുള്ള ജെറ്റ് പാക്കാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് കിലോഗ്രാം ഭാരമുള്ള സ്യൂട്ടിന് 80 കിലോഗ്രാം ഭാരമുള്ള സൈനികരെ പറത്താന്‍ കഴിയും. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റര്‍വരെ പറക്കാനുള്ള ശേഷി ജെറ്റ്പാക്ക് സ്യൂട്ടിനുണ്ട്. ജെറ്റ് പാക്കിന്റെ മൈലേജ് വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News