കേന്ദ്രത്തിന്റേത് സഹകരണ മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള നീക്കമോ?

സഹകരണമേഖലയില്‍ പിടിമുറുക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സഹകരണ സംഘങ്ങളെ നിരീക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. അടുത്ത അഞ്ചു വര്‍ഷത്തില്‍ രണ്ടു ലക്ഷം പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികളും ക്ഷീര, മത്സ്യ സഹകരണ സൊസൈറ്റികളും രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താനും താഴെത്തട്ടില്‍ വരെ അതിന്റെ സേവനങ്ങള്‍ എത്തിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് താക്കൂര്‍ പറഞ്ഞു.

സഹകരണ മേഖലയിലേക്കും കോര്‍പ്പറേറ്റുകള്‍ക്ക് വഴിതുറക്കാനുള്ള മുന്നൊരുക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സംസ്ഥാന വിഷയമായ സഹകരണത്തിനായി കേന്ദ്രം പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് സഹകരണമേഖലയെ കൈപ്പിടിയില്‍ ഒതുക്കാനാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയിലാണ് സഹകരണ മേഖലക്ക് കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News