കേരളത്തില്‍ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി; പേര് തൈറിയസ് നരേന്ദ്രാനി

കേരളത്തില്‍ നിന്നും പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ഗവ.കോളേജ് കോടഞ്ചേരി എന്നിവിടങ്ങളിലെ ഗവേഷകരാണ് മലപ്പുറം സ്രായിക്കല്‍ കടവില്‍നിന്നും ക്രൈസ്റ്റ് കോളേജ് ക്യാമ്പസില്‍നിന്നും പുതിയ സ്പീഷിസിനെ കണ്ടെത്തിയത്.

കുക്കു ബി വിഭാഗത്തില്‍പ്പെട്ട തേനീച്ചയ്ക്ക് ‘തൈറിയസ് നരേന്ദ്രാനി’ എന്ന് പേരിട്ടു. പ്രാണി ശാസ്ത്ര മേഖലയിലെ അന്തരിച്ച ഡോ. ടി സി നരേന്ദ്രന്റെ ബഹുമാനാര്‍ഥമാണ് പേരിട്ടത്. തേനീച്ചകളുടെ കൂട്ടത്തില്‍ സ്വന്തമായി കൂടുണ്ടാക്കാത്തവരും പരാഗണത്തിന് സഹായിക്കാത്തതുമായ വിഭാഗത്തില്‍പ്പെട്ടതാണ് കുക്കു ബീ അഥവാ കുയില്‍ തേനീച്ചകള്‍.

ഇവ മറ്റു തേനീച്ചകളുടെ കൂട്ടിലാണ് മുട്ടയിടുന്നത്. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷക അഞ്ജു സാറാ പ്രകാശ്, എസ്് ഇ ആര്‍ എല്‍ മേധാവി ഡോ. ബിജോയ് സി, കോടഞ്ചേരി ഗവ. കോളേജ് ഗവേഷക മേധാവി ഡോ. ടി ജോബി രാജ് എന്നിവരാണ് പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്. സി എസ് ഐ ആര്‍ ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചായിരുന്നു പഠനം. കണ്ടെത്തലിന്റെ വിവരങ്ങള്‍ അന്താരാഷ്ട്ര മാസിക ഓറിയന്റല്‍ ഇന്‍സെക്ടസില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News