തളിപ്പറമ്പില്‍ വന്‍ തീപിടുത്തം

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടുത്തം. വെള്ളാരംപാറ പൊലീസ് ഡംപിംഗ് യാര്‍ഡിലാണ് തീപിടുത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വിവിധ കേസുകളിലായി പിടികൂടിയ നൂറുക്കണക്കിന് വാഹനങ്ങളാണ് ഡംപിംഗ് യാര്‍ഡില്‍ ഉണ്ടായിരുന്നത്.

തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും പൊലിസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപ പ്രദേശത്തെ പറമ്പുകളിലേക്കും തീ വ്യാപിപ്പിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ക്ക് തീപിടിച്ചതോടെ പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. പയ്യന്നൂരില്‍ നിന്നും കണ്ണൂരു നിന്നും കൂടുതല്‍ അഗ്നിശമന യൂണിറ്റുകള്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ ഒന്നും ഇതുവഴി കടത്തി വിടുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News