നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നടക്കുന്നു; കേരള സര്‍ക്കാരിനെ പ്രശംസിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി

കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന ആക്ഷേപവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരന്തരം സമരം ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് എം എല്‍ എ, പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്.

ചെങ്ങന്നൂരിലെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ നടക്കുന്നു എന്നും ചെങ്ങന്നൂരില്‍ ഏറ്റവും അധികം വികസനം ഉണ്ടായത് ഈ കാലയളവില്‍ ആണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ചെങ്ങന്നൂര്‍ എം എല്‍ എയും മന്ത്രിയുമായ സജി ചെറിയാന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു കൊടിക്കുന്നിലിന്റെ പ്രസംഗം. ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ പി സി വിഷ്ണുനാഥിനൊപ്പം മന്ത്രി സജി ചെറിയാനും വേദിയില്‍ സന്നിഹിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News