വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതല്‍ തിയേറ്ററുകളില്‍

വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തും. മാത്യൂസ്, മാളവിക തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, വീഡിയോ സോംഗ് എന്നിവയ്‌ക്കെല്ലാം വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. നവാഗതനായ ആല്‍ബിന്‍ ഹെന്റി സംവിധാനം ചെയ്ത ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ പ്രശസ്ത എഴുത്തുകാര്‍ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

‘ഭീഷ്മ പര്‍വം’, ‘പ്രേമം’, ‘ആനന്ദം’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പിന്നിലെ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹകന്‍. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
‘ക്രിസ്റ്റി’യിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനര്‍ ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് ഹുവൈസ് മാക്സോ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News