സാരിയുടുത്ത് ഉയരത്തില്‍ നിന്ന് ആറ്റിലേക്ക് സാഹസിക ചാട്ടം; അമ്പരിപ്പിച്ച് വീഡിയോ

ദിവസേന നിരവധി വിചിത്രമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരിക്കാറ്. എന്നാല്‍, അടുത്തിടെ വൈറലായ ഒരു വീഡിയോയാണ് സൈബര്‍ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്.

പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കാണുമ്പോള്‍ പലര്‍ക്കും വിറയലാണ്. വെള്ളത്തില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങളുടെ ആവര്‍ത്തനവും ഭയത്തിന് കാരണമാണ്. എന്നാല്‍, തമിഴ്‌നാട്ടിലെ ഒരു നദിക്കരയില്‍ നിന്നുള്ള കാഴ്ച അമ്പരിപ്പിക്കുന്നതാണ്. സാരിയുടുത്ത മധ്യവയസ്‌കയായ സ്ത്രീയാണ് വളരെ ഉയരത്തില്‍ നിന്ന് നദിയിലേക്ക് സാഹസികമായി ചാടുന്നത്. ശക്തമായ ഒഴുക്കുള്ള നദിയിലേക്കാണ് സങ്കോചമൊന്നുമില്ലാതെ ഇവര്‍ ഡൈവ് ചെയ്യുന്നത്. വെള്ളത്തില്‍ നീന്താന്‍ സുരക്ഷിതമായ നീന്തല്‍ വേഷം പോലും ധരിക്കാതെ വെള്ളത്തിലേക്ക് ചാടുന്ന ഒരു യുവതിയുടെ രംഗമാണ് വീഡിയോയില്‍ പകര്‍ത്തിയത്.

ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് യുവതിയുടെ വൈറലായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ പ്രായമായ ഒരു സ്ത്രീ വളരെ ആവേശത്തോടെ നദിയിലേക്ക് ചാടുന്നത് കാണാം. മുതിര്‍ന്ന സ്ത്രീയുടെ ധീരത കണ്ട് സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍സാകെ അമ്പരന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News