വൈകുന്നേരം ചായയ്ക്ക് നല്ല മൊരിഞ്ഞ സ്‌പൈസി മസാല ബോണ്ട തയാറാക്കിയോലോ ? വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ പറ്റുന്ന ഈവെനിംഗ് സ്‌നാക്‌സ് ആണ് മസാല ബോണ്ട
ആവശ്യമുള്ള ചേരുവകള്‍
1. ഉരുളക്കിഴങ്ങ് – 3 എണ്ണം (ഇടത്തരം വലുപ്പമുള്ളത് )
സവാള – 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക്- 3,4 എണ്ണം
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പൊടി – ആവശ്യത്തിന്
ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍
പെരുംജീരകം – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
2. കടലമാവ് – ഒരു കപ്പ്
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരുനുള്ള്
കായപ്പൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുത്തുകോരന്‍ പാകത്തിന്
വെള്ളം – അര കപ്പ്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. സവാള, ഇഞ്ചി, കറിവേപ്പില എന്നിവ എണ്ണയൊഴിച്ച് വഴറ്റുക. ഈ ചേരുവകള്‍ നന്നായി വഴറ്റിയെടുത്തത്തിലേക്ക്, മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി, പെരുംജീരകം ചതച്ചത് എന്നിവ കൂടി ചേര്‍ത്തതിന് ശേഷം പുഴുങ്ങി പൊടിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തണുക്കാനായി മാറ്റിവെയ്ക്കുക.
രണ്ടാമത്തെ കൂട്ട് ഇഡലി മാവിന്റെ പരുവത്തില്‍ തയാറാക്കിയെടുക്കുക. തണുക്കാനായി മാറ്റിവെച്ചിരിക്കുന്ന മസാല ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തതിന് ശേഷം ഈ മാവില്‍ മുക്കി എണ്ണയിലിട്ട് വറുത്തുകോരുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here