റോഡിലൂടെ കൂളായി സിംഹക്കൂട്ടം; ഞെട്ടിക്കുന്ന കാഴ്ചകള്‍, വീഡിയോ

നമ്മുടെയൊക്കെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ തെരുവ്‌നായകൾ നടന്നുപോകുന്നതുപോലെ ഒരുകൂട്ടം സിംഹങ്ങള്‍ നടന്നുപോയാല്‍ എന്താകും അവസ്ഥ. അത്തരത്തില്‍ ഒരു കാഴ്ചയാണ് ഗുജറാത്തിലെ ഗിര്‍ വനത്തിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം കണ്ടത്.

കുറച്ച് സിംഹങ്ങള്‍ നടന്നുപോകുന്ന രാത്രി ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ വൈറലാകുന്നത്. പത്തോളം സിംഹങ്ങളാണ് തെരുവിലൂടെ കൂളായി നടന്നുനീങ്ങുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ പങ്കുവെച്ചത്.

‘മറ്റൊരു ദിവസം, മറ്റൊരു അഭിമാനം… ഗുജറാത്തിലെ തെരുവുകളിലൂടെ നടക്കുന്നു’ എന്നാണ് വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്. ട്വിറ്ററില്‍ രണ്ട് ലക്ഷത്തോളം കാഴ്ചക്കാരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

ഈ സമയത്ത് ഒരു വാഹനം ലൈറ്റിട്ട് വരുന്നതും വാഹനത്തിന്റെ ശബ്ദം കേട്ട് സിംഹം പിന്‍വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഏഷ്യൻ സിംഹങ്ങളുടെ ഏക അധിവാസ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍ വനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News