അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തി

പതിനാറുകാരിയെ അപ്പാര്‍ട്ടുമെന്റിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ധന്‍ബാദിലെ കോണ്‍വെന്റ് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഭേലതന്ദ് പ്രദേശത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. നാല് യുവാക്കളാണ് സംഭവത്തിന് പിന്നിൽ.

ഒരേ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന രണ്ട് പേര്‍ ഉള്‍പ്പടെ കണ്ടാൽ അറിയാവുന്ന നാലുപേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമര്‍ കുമാര്‍ പാണ്ഡെ അറിയിച്ചു. മകളുമായി ഇതേ അപ്പാര്‍ട്ടുമെന്റിലെ യുവാവ് സംസാരിക്കുന്നത് പലതവണ കണ്ടിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് താന്‍ മകളെ ശകാരിച്ചതായും അവരുമായി ഇടപഴകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട് ഒരു സുഹൃത്തിനൊപ്പം മകളെ അപ്പാര്‍ട്ടുമെന്റിന്റെ ഒന്നാം നിലയില്‍ കണ്ടിരുന്നതായും അമ്മ പൊലീസിനോട് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ കുടുംബം അപ്പാര്‍ട്ടുമെന്റിന്റെ ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. പെൺകുട്ടികൊല്ലപ്പെട്ട അപ്പാര്‍ട്ടുമെന്റിന്റെ മേല്‍ക്കൂരയില്‍ ഒരു കസേര അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News