ബിബിസി റെയ്ഡ്; ജീവനക്കാർ ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ

ബിബിസി ഓഫിസിലെ റെയ്ഡ് മൂന്നാം ദിവസത്തിലെത്തി നിൽക്കുമ്പോൾ റെയ്ഡ് പൂർത്തിയാകുന്നത് വരെ ജീവനക്കാർ ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യരുതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ജീവനക്കാർ ഹാജരാകണം എന്നും അറിയിപ്പിലുണ്ട്.

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിൽ ആണ് ആദായനികുതി ഉദ്യോഗസ്‌ഥർ റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്‌ച രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ്‌ ഇപ്പോഴും തുടരുകയാണ്. ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് ഇപ്പോൾ നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സർവേയോട് പൂർണമായി സഹകരിക്കുമെന്ന നിലപാടാണ് ബിബിസി ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജീവനക്കാർക്കും ബിബിസി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പരിശോധന പെട്ടെന്നുള്ള നടപടിയല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News